ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരെ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി ഡൽഹി ജല ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. ബിജെപി പ്രവർത്തകർ ജല ബോർഡിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു. ഡൽഹി ചത്തർപൂരിലെ ജല ബോർഡിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.

മുൻ എംപി രമേശ് ബിധുരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ഇടയിലാണ് ജനൽ ചില്ലുകൾ തകർത്തത്. നേരത്തെ മുന്നിൽ അരവിന്ദ് കെജ്രിവാളിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിച്ചിരുന്നു. കുടിവെള്ളം കൃത്യമായി കിട്ടാത്തതിൽ പരാതി പലവട്ടം പറഞ്ഞിട്ടും നടപടിയായില്ല. കുട്ടികൾ പോലും തെരുവിലിറങ്ങേണ്ടി വരുന്നുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.