- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു
ന്യൂഡൽഹി: കനത്തമഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഇവിടെ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. നിരവധി വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്.
മൂന്ന് ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. അതേസമയം, ഇടിയോട് കൂടിയ ശക്തമായ മഴയാണ് ഇന്ന് രാവിലെ ഡൽഹിയിൽ ലഭിച്ചത്. ഡൽഹിക്ക് പുറമേ ഗസ്സിയാബാദ് നോയിഡ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. കനത്ത മഴയിൽ ഡൽഹിയിലെ പല റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.
ഡൽഹിയിൽ അടുത്ത രണ്ട് മണിക്കൂറിൽ ഇടിയോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. 20 മുതൽ 40 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. വ്യാഴാഴ്ചയും ഡൽഹിയിൽ ശക്തമായ മഴ ലഭിച്ചിരുന്നു.