- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങള്‍ വൈകി; ആറെണ്ണം റദ്ദാക്കി: വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത് ഒട്ടേറെപ്പേര്‍
ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങള്‍ വൈകി; ആറെണ്ണം റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 240 വിമാനങ്ങള്‍ വൈകി, 6 എണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാന്‍ എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശമുണ്ട്. ഒട്ടേറെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുണ്ട്.
ഡല്‍ഹിയില്‍ കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസാണ്. അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞു. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമാണ്. 6 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.
Next Story