മുംബൈ: രണ്ട് പാർട്ടികളെ പിളർത്തി രണ്ട് പങ്കാളികളുമായാണ് തിരിച്ചുവരവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിൽ നടന്ന പുസ്തക പ്രകാശ വേളയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2019ലെ തിരിച്ചുവരുമെന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിനെതിരെ ശക്തമായ വിമർശനങ്ങൾ നേരിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ വെറുതെയല്ല രണ്ട് പാർട്ടികളെ തകർത്താണ് തിരിച്ചുവന്നത്. അധികാരത്തിലെത്താൻ രണ്ടര വർഷം സമയമടുത്തു. 2019 തെരഞ്ഞെടുപ്പ് വേളയിൽ ഞാനൊരു പദ്യം ചൊല്ലിയിരുന്നു. അതിൽ ഒരു വരി മാത്രമാണ് എല്ലാവരും ഏറ്റെടുത്തത്. അന്ന് കുറേയധികം സീറ്റുകളോടെ ബിജെപി അധികാരത്തിലെത്തിയേനെ.

എന്നാൽ അന്ന് ഉദ്ധവ് താക്കറെ ഞങ്ങളെ ചതിച്ചു, ആ ചതി ബിജെപിയെ പ്രതിപക്ഷത്തെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022ലായിരുന്നു മഹാവികാസ് അഘാഡി സർക്കാരിനെ തകർത്ത് ഏക്‌നാഥ് ഷിൻഡെയുടെ കീഴിലുള്ള ശിവസേന അധികാരത്തിലെത്തിയത്.