ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുങ്ങി നാലു മാസത്തിനിടെ ഇന്ത്യക്കാര്‍ക്കു നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്. അതേസമയം നാലു മാസത്തിനിടെ നടന്ന പലവിധത്തിലുള്ള സൈബര്‍ തട്ടിപ്പുകളിലായി 1784 കോടി രൂപ ഇന്ത്യക്കാര്‍ക്ക് നഷ്ടമായി. ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) മുഖേനയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നത്. സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും നടത്തുന്നത് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളില്‍ നിന്നാണെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.

നാലു മാസത്തിനിടെ ആകെയുള്ള സൈബര്‍ തട്ടിപ്പ്: 1784 കോടി

ട്രേഡിങ് തട്ടിപ്പ്: 1420.48 കോടി

നിക്ഷേപ തട്ടിപ്പ്: 222.58 കോടി

ഡിജിറ്റല്‍ അറസ്റ്റ്: 120.30 കോടി

ഡേറ്റിങ് സ്‌കാം: 13.23 കോടി

ലഭിച്ച പരാതികള്‍: 7.4 ലക്ഷം

ഡിജിറ്റല്‍ അറസ്റ്റ്, തട്ടിപ്പ്, ഇന്ത്യക്കാര്‍, 120 കോടി നഷ്ടം, digital arrest