- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്‌മിറൽ ദിനേശ് കുമാർ ത്രിപാഠി
ന്യൂഡൽഹി: നാവികസേനയുടെ അടുത്തമേധാവി വൈസ് അഡ്‌മിറൽ ദിനേശ്കുമാർ ത്രിപാഠി. നിലവിൽ നാവികസേന ഉപമേധാവിയാണ്. വ്യാഴാഴ്ച രാത്രിയാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിലെ അഡ്‌മിറൽ ആർ ഹരികുമാർ സ്ഥാനമൊഴിയുന്നതോടെ വൈസ് അഡ്‌മിറൽ ദിനേശ് കുമാർ ത്രിപാഠി ഈ മാസം അവസാനത്തോടെ പുതിയ നാവികസേനാ മേധാവിയായി ചുമതലയേൽക്കും.
1964 മെയ് 15 ന് ജനിച്ച ത്രിപാഠി 1985 ജൂലൈ 1 നാണ് ഇന്ത്യൻ നേവിയിൽ പ്രവേശിക്കുന്നത്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റായ അദ്ദേഹത്തിന് 30 വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്. നാവികസേനയുടെ വൈസ് ചീഫ് ആയി ചുമതലയേൽക്കുന്നതിന് മുമ്പ്, പശ്ചിമ നേവൽ കമാൻഡിന്റെ ഫ്‌ളാഗ് ഓഫീസർ കമാൻഡിങ്-ഇൻ-ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ കമാൻഡ്, സ്റ്റാഫ്, ഇൻസ്ട്രക്ഷണൽ നിയമനങ്ങൾ എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎൻഎസ് വിനാഷിന്റെ കമാൻഡറാണ്
വെസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസർ, നേവൽ ഓപ്പറേഷൻസ് ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടർ നെറ്റ്‌വർക്ക് സെൻട്രിക് ഓപ്പറേഷൻസ്, ന്യൂ ഡൽഹിയിലെ നേവൽ പ്ലാനുകളുടെ പ്രിൻസിപ്പൽ ഡയറക്ടർ എന്നിവരുൾപ്പെടെ വിവിധ സുപ്രധാന ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ആയി സേവനമനുഷ്ഠിച്ചു. ഏഴിമല നാവിക അക്കാദമിയുടെ കമാൻഡന്റായും സേവനമനുഷ്ഠിച്ചു. രേവ സൈനിക് സ്‌കൂൾ, എൻഡിഎ ഖഡക്വാസ്ലയിലും പഠനം. ഗോവയിലെ നേവൽ വാർ കോളജിലും യുഎസിലെ നേവൽ വാർ കോളജിലും ആണ് ഉന്നത വിദ്യാഭ്യാസം നേടിയത്.