മംഗളൂരു: കോഴിക്കറിയെ ചൊല്ലി തർക്കത്തെത്തുടർന്ന് മംഗളൂരുവിനടുത്ത സുള്ള്യയിൽ യുവാവിനെ പിതാവ് അടിച്ച് കൊന്നു. സുള്ള്യ ഗുത്തിഗർ ഗ്രാമത്തിലെ മൊഗ്രയെരന്നഗുഡെ സ്വദേശി ശിവറാം (32) ആണ് കൊല്ലപ്പെട്ടത്.

ശിവറാം വീട്ടിൽ വന്നപ്പോൾ രാവിലെ പാകം ചെയ്ത ചിക്കൻ കറി മുഴുവനും തീർന്നിരുന്നു. ഇതേ തുടർന്ന് ശിവറാമും പിതാവും തമ്മിൽ വാക്കുതർക്കമുണ്ടായി.

ഇതിനിടെ പിതാവ് ഷീന മരത്തടി കൊണ്ട് ശിവറാമിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ ശിവറാം സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സുബ്രഹ്‌മണ്യ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഷീനയെ പൊലീസ് അറസ്റ്റ് ചെയ്തു