- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫുൾ ടൈം ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലുമെന്ന് ഭർതൃവീട്ടുകാർ; അമിത ഫോൺ ഉപയോഗത്തിൽ കലഹം പതിവ്; ഭർത്താവിനെ ഉപേക്ഷിച്ച് നവവധു
പട്ന: ബിഹാറിൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവിനെ ഉപേക്ഷിച്ച് നവ വധു. ദിവസം മുഴുവനും ഫോണിലാണെന്ന ഭർത്താവിന്റെ വീട്ടുകാരുടെ പരാതിയാണ് ബന്ധം ഉപേക്ഷിക്കുന്നതിൽ കലാശിച്ചത്.
ഹാജിപൂരിലാണ് സംഭവം. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച മാത്രമായിരിക്കെ സബ ഖാത്തൂൻ ആണ് ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി ഭർത്താവിന്റെ വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് ഭർത്താവുമായി വേർപിരിയാൻ സബ തീരുമാനിക്കുകയായിരുന്നു.
സബ ദിവസം മുഴുവനും ഫോണിലാണെന്നും ഇൻസ്റ്റഗ്രാമിനും ഫേസ്‌ബുക്കിനും അടിമയാണെന്നുമാണ് ഭർത്താവിന്റെ വീട്ടുകാരുടെ പരാതി. നിരന്തരം ഫോൺ ഉപയോഗിക്കുന്നതിനെ ഭർത്താവ് ഇലിയാസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെ സബ മാതാപിതാക്കളോട് പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മിൽ അടിപിയിൽ കലാശിച്ചതായി പൊലീസ് പറയുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവീട്ടുകാരെയും പിടിച്ചുമാറ്റുകയായിരുന്നു. തുടന്ന് പ്രശ്നം പരിഹരിക്കാൻ ഇരുവീട്ടുകാരോടും പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. മകളുടെ ഫോൺ ഭർത്താവിന്റെ വീട്ടുകാർ പിടിച്ചുവെച്ചതായി സബയുടെ മാതാവ് മൊഴി നൽകി.
മാതാപിതാക്കളുമായി സംസാരിക്കാൻ പോലും മകളെ ഭർത്താവിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ലെന്നും സബയുടെ മാതാവ് പരാതിപ്പെട്ടു. അതിനിടെ ഇലിയാസിന് നേരെ തോക്ക് ചൂണ്ടിയതിന് സബയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ഭർത്താവുമായി ബന്ധം ഒഴിയുന്നതായി സബ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സബയെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടുപോയി.




