ഭോപ്പാൽ; ഭാര്യ മോഡൽ വസ്ത്രം ധരിക്കുന്നത് ഭർത്താവിന്റെ കണ്ണിൽ അധാർമികമായ പ്രവൃത്തിയാണെന്ന് തോന്നിയാൽ ജീവനാംശം നിഷേധിക്കാനാകില്ലായെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ ജീവനാംശത്തിനായി കോടതിയെ സമീപ്പിച്ചത് ഭർത്താവിൽ നിന്നും മാരി താമസിക്കുന്ന സാഹചര്യത്തിലാണ്.

മോഡേൺ ജീവിതം നയിക്കുന്ന സാഹചര്യത്തിൽ ഭാര്യ എന്തെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ജീവനാംശം നൽകാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗോപാൽ സിങ് അലുവാലിയയുടെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാഥാസ്ഥിതിക ജീവിതമായാലും മോഡേൺ കുടുംബമായാലും അവരവരുടെ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി പറഞ്ഞു.