- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുണാനിധി ജന്മവാർഷികം; ഒരുവർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുമായി ഡി.എം.കെ; തിരുവാരൂരിൽ സമ്മേളനം നടത്തും
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ശതാബ്ദി ജന്മവാർഷികം വിപുലമായി ആഘോഷിക്കാൻ ഡി.എം.കെ. 2023 ജൂൺ മൂന്നു മുതൽ 2024 ജൂൺ മൂന്നുവരെ ഒരു വർഷം നീളുന്ന ആഘോഷപരിപാടികളാണ് ഡി.എം.കെ സംഘടിപ്പിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം.
ജന്മവാർഷിക ദിനമായ ജൂൺ മൂന്നിന് കരുണാനിധിയുടെ ജന്മസ്ഥലമായ തിരുവാരൂരിൽ സമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ട്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ നേതാക്കൾ പങ്കെടുക്കുമെന്നാണ് സൂചന. ആഘോഷങ്ങളുടെ ഭാഗമായി പാർട്ടിയിൽ ഒരുകോടി അംഗങ്ങളെ ചേർക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ മെഗാ മെബർഷിപ്പ് ഡ്രൈവ് ആരംഭിക്കാനും ആലോചനയുണ്ട്.
Next Story



