- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമല സീതാരാമന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ
ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിഎംകെ. മാർച്ച് 16ലെ പ്രസംഗത്തിനെതിരെ ആണ് പരാതി നൽകിയിരിക്കുന്നത്. ഡിഎംകെ ക്ഷേത്രങ്ങൾ തകർക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരും എന്ന പരാമർശത്തിനെതിരെയാണ് ഡിഎംകെയുടെ പരാതി. മതവികാരം ഉണർത്താൻ ശ്രമിച്ചെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്.ഭാരതി ആരോപിച്ചു.
നേരത്തെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങ് തൽസമയ സംപ്രേഷണം കാണുന്നത് തമിഴ്‌നാട് നിരോധിച്ചെന്ന് ആരോപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഇരുന്നൂറോളം രാമക്ഷേത്രങ്ങളുണ്ടെന്നും അവിടങ്ങളിലെല്ലാം ജനുവരി 22ന് പൂജയും ഭജനവുമെല്ലാം നിരോധിച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചിരുന്നു. സർക്കാർ ഈ നടപടികളെ ന്യായീകരിക്കാൻ അനൗദ്യോഗികമായി പറയുന്നത് ക്രമസമാധാന പ്രശ്‌നങ്ങളാണ്. അയോധ്യാ വിധി വന്ന സമയത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടായിരുന്നില്ല. രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോഴും ക്രമസമാധാനപ്രശ്‌നം ഉണ്ടായിരുന്നില്ല. ജനങ്ങൾ രാമക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിക്കുമ്പോഴാണ് ഹിന്ദു വിരുദ്ധ ഡിഎംകെക്ക് ക്രമസമാധാന പ്രശ്‌നം വന്നിരിക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു.