- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയുടെ വളർത്തു നായ നിരന്തരം കുരയ്ക്കുന്നു; അരിവാളുമായി നേരിടാനെത്തി ഉദ്യോഗസ്ഥൻ
കല്ലക്കുറിച്ചി (തമിഴ്‌നാട്): അയൽവാസിയുടെ വളർത്തുനായ തുടർച്ചയായി കുരയ്ക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ അരിവാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കല്ലക്കുറിച്ചി പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഏപ്രിൽ 29 ന് കല്ലകുറിശ്ശി മാരിയമ്മൻ കോവിൽ തെരുവിലാണ് സംഭവം. ഇവിടുത്തെ താമസക്കാരനായ കൊളഞ്ഞിയപ്പൻ എന്നയാളിന്റെ വളർത്തുനായ തെരുവ് നായ്ക്കളെ കണ്ട് കുരച്ചു. നായ തുടർച്ചയായി കുരയ്ക്കുന്നതിനെച്ചൊല്ലി കൊളഞ്ഞിയപ്പന്റെ അയൽവാസിയായ സോണൽ ഡെപ്യൂട്ടി തഹസിൽദാർ ശിലംബരശൻ വഴക്കിടുകയായിരുന്നു. കൈയിൽ അരിവാളുമായി അയാൾ വീട്ടിൽ നിന്ന് റോഡിൽ ഇറങ്ങി ഓടുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ശിലംബരശൻ കൊളഞ്ഞിയപ്പന്റെ വീടിനു മുന്നിൽ ഭീഷണി മുഴക്കി. തുടർന്ന് അയൽക്കാരും കുടുംബാംഗങ്ങളും എത്തി ഉദ്യോഗസ്ഥനെ സമാധാനിപ്പിക്കുകയായിരുന്നു. നായ തുടർച്ചയായി കുരയ്ക്കുന്നതിനെച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ ഏറെ നാളായി വാക്കേറ്റമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ശിലംബരശന്റെ കുട്ടികളെയും നായ കടിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഇയാൾ അയൽവാസിക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.