- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രെറ്റ കാർ ആവശ്യപ്പെട്ടു വരൻ, കല്യാണം മുടങ്ങി
ലഖ്നൗ: സ്ത്രീധനമായി വരൻ ആവശ്യപ്പെട്ട ക്രെറ്റ കാർ നൽകാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. ഉത്തർപ്രദേശിലെ സെയ്ദ്പുരിയിലാണ് സംഭവം. വിവാഹദിവസം വധുവിന്റെ വീട്ടുകാരോട് വരൻ സ്ത്രീധനമായി കാർ ആവശ്യപ്പെടുകയായിരുന്നു.
കാർ നൽകിയില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് അവസാനനിമിഷം അറിയിച്ചതോടെ കല്യാണവീട്ടിൽ വലിയ കലഹമായി. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. തുടർന്ന് പൊലീസ് ഇരു കുടുംബങ്ങളുമായി ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനനത്തിൽ വധുവിന്റെ വീട്ടുകാർ നൽകിയ എല്ലാ വസ്തുക്കളും വിരുന്നിനായി ചെലവഴിച്ച 3.25 ലക്ഷം രൂപയും വരന്റെ വീട്ടുകാർ തിരിച്ചുനൽകി.
വിവാഹത്തിന്റെ മറ്റ് എല്ലാ ചടങ്ങുകളും വളരെ ഹൃദ്യമായാണ് നടന്നതെന്നും എന്നാൽ വിവാഹദിവസം വരൻ കാർ ആവശ്യപ്പെട്ടതോടെ പ്രശ്നങ്ങൾ ഉണ്ടായതെന്നും വധുവിന്റെ വീട്ടുകാർ പറയുന്നു. ഇരുവശത്തുനിന്നും വരനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിവാഹത്തിന് യുവാവ് തയ്യാറായില്ല.