ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ മികച്ച പൊതുസേവനത്തിനുള്ള പുരസ്‌കാരം മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. പി.ബി സലീമിന്. മുഖ്യമന്ത്രി മമത ബാനർജിയുടെ ഓഫിസിലെ പ്ലാനിങ് ആൻഡ് മോണിറ്ററിങ് സെക്രട്ടറിയും ബംഗാൾ ഊർജവികസന കോർപറേഷൻ ലിമിറ്റഡ് സിഎംഡിയുമാണ് സലിം.

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് പുരസ്‌കാരം നൽകിയത്. മൂവാറ്റുപുഴ സ്വദേശിയാണ് ഡോ.പി ബി സലിം. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കലക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

ഡബ്ള്യു,ബി.ഡി.സി.എൽ നെ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത ഉല്പാദന കമ്പനിയായി ഉയർത്തിയത്് ഇദ്ദേഹത്തിന്റെ നൈപുണ്യമാണ്. കോവിഡ് ദുരന്തകാലത്ത് ബംഗാൾ പൗരന്മാർക്കുവേണ്ടി നടത്തിയ ക്ഷേമ- രക്ഷാ പ്രവർത്തനങ്ങൾ, പ്രകൃതി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവക്കെല്ലാം മികച്ച അംഗീകാരം ലഭിച്ചിരുന്നു.