- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിലെ മുസ്ലിം ലീഗ് എംപി നവാസ് കനിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്
ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ മുസ്ലിം ലീഗ് എംപി നവാസ് കനിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. നവാസ് കനിയുടെ സഹോദരൻ നടത്തുന്ന എസ്ടി കൊറിയർ സ്ഥാപനത്തിൽ ഉൾപ്പടെയാണ് റെയ്ഡ് പുരോഗമിക്കുന്നത്.
അനധികൃത പണം ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. തമിഴ്‌നാട്ടിലെ 12 ഇടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഏത് കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നത് സ്ഥിരീകരിക്കാൻ ഇഡി തയ്യാറായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഏറ്റവും ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുസ്ലിം ലീഗായിരുന്നു. ഇത്തവണയും നവാസ് കനിയാണ് സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Next Story