ന്യൂഡൽഹി: വ്യവസായി രാജ് കുന്ദ്രയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനൊടുവിലാണ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടിയത്.

പൂണെയിലെ ഒരു റെസിഡൻഷ്യൽ ബംഗ്ലാവ്, ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയുടെ ജുഹുവിലെ ഫ്‌ളാറ്റ്, കുന്ദ്രയുടെ പേരിലുള്ള ഓഹരികൾ എന്നിവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. 6600 കോടിയുടെ ബിറ്റ്‌കോയിൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇ ഡി അന്വേഷണം നടത്തിയത്.