- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായിരിക്കവേ ഫണ്ട് തിരിമറി നടത്തി; കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണം; മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി സമന്‍സ്
മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി സമന്‍സ്
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും തെലുങ്കാന കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏജന്‍സിക്ക് മുന്നില്‍ ഹാജരാവണം എന്നാവശ്യപ്പെട്ടാണ് സമന്‍സ്.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനു (എച്ച്‌സിഎ)മായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. എച്ചസിഎ മുന്‍ മുന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ ഫണ്ട് തിരിമറി നടത്തിയെന്നാണ് ആരോപണം. ഈ ആരോപണത്തിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് ഇഡി അസ്ഹറുദ്ദീനെ വിളിപ്പിക്കുന്നത്.
20 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് അസ്ഹറുദ്ദീനെതിരെ ഉയര്‍ന്ന ആരോപണം. ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഡീസല്‍ ജനറേറ്ററുകള്‍, അഗ്‌നിശമനാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയെന്നാണ് കേസ്.
2023 ഒക്ടോബറില്‍ ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ ഒന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ്. ഐപിസിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അസ്ഹറുദ്ദീനും എച്ച്‌സിഎയിലെ മറ്റ് മുന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിശ്വാസ ലംഘനം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.
അതേസമയം, ആരോപണം അസ്ഹറുദ്ദീന്‍ നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്നും പറഞ്ഞ അദ്ദേഹം, ഇത് തന്റെ പ്രശസ്തി നശിപ്പിക്കാന്‍ എതിരാളികള്‍ നടത്തിയ നീക്കമാണെന്നും പ്രതി