ന്യൂഡൽഹി: ഐഎസ്സി -ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള 10,12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ 10-ാം ക്ലാസ്പ രീക്ഷയെഴുതിയവരിൽ 99.47 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. 12-ാംക്ലാസിൽ 98.19ശതമാനം ആണ് വിജയം.

കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95 ശതമാനം പേരും 12-ാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ 10-ാം ക്ലാസിൽ 99.99 ശതമാനം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു.

ഐസിഎസ്ഇയിൽ 99.65 വിജയശതമാനം പെൺകുട്ടികളും 99.31 ശതമാനം ആൺകുട്ടികളുമാണ് വിജയിച്ചത്. ഐഎസ്സിയിൽ പെൺകുട്ടികളുടെ വിജയം 98.92ശതമാനവും ആൺകുട്ടികളുടേത് 97.53ശതമാനവുമാണ്.

www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാനാവും.