- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക സമരം; ശംഭു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ഒരു വർഷത്തോളമായി സമരത്തിൽ പങ്കെടുത്ത കർഷകൻ; മൂന്നാഴ്ചക്കിടെ ജീവനൊടുക്കുന്നത് രണ്ടാമത്തെ കർഷകൻ
ചണ്ഡീഗഢ്: ശംഭു അതിർത്തിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിനിടെ മധ്യവയസ്കനായ കർഷകൻ ആത്മഹത്യ ചെയ്തു. മൂന്നാഴ്ചക്കിടെ രണ്ടാമത്തെ കർഷകനാണ് ആത്മഹത്യ ചെയ്യുന്നത്. താൻ തരൺ ജില്ലയിലെ പഹുവിന്ദ് സ്വദേശിയായ രേഷാം സിംഗ് എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ ഒരു വർഷത്തോളമായി കർഷകൻ പ്രതിഷേധം നടത്തിവരികയാണ്.
വിളകൾക്ക് കേന്ദ്രം മിനിമം താങ്ങുവില ഉറപ്പുനൽകണമെന്ന് ആവശ്യാം ഉന്നയിച്ച് പ്രതിഷേധം നടത്തുന്നതിനിടെയാണ് കർഷകൻ ആത്മഹത്യ ചെയ്തത്. പ്രതിഷേധം തുടർന്നിട്ടും കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കർഷകൻ അസ്വസ്ഥനായിരുന്നു. ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ച കർഷകനെ ഉടൻ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡിസംബർ 18നും സമാന രീതിയിൽ കർഷകർ ജീവനൊടുക്കിയിരുന്നു. നവംബർ 26 മുതൽ ഖനൗരി അതിർത്തിയിൽ നിരാഹാര സമരം നടത്തിയ ജഗ്ജിത് സിംഗ് ദല്ലേവാൾ (70) ആണ് ആത്മഹത്യ ചെയ്തത്. നിരാഹാര സമരത്തെ തുടർന്ന് ഇയാളുടെ ആരോഗ്യം വഷളായിരുന്നു. കേന്ദ്രം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ദല്ലേവാളിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആവശ്യമായ നടപടികൾ ഉണ്ടായില്ല.