ചെന്നൈ: ചെന്നൈയിലെ ചെങ്കൽപേട്ടിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മ കിൽപോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാതക ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബിഹാറിൽ നിന്നുള്ള കുടിയേറ്റ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ചെങ്കൽപേട്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ജോലിസ്ഥലത്ത് ഭർത്താവിനെ കണ്ട് വീട്ടിൽ തിരിച്ചെത്തിയ യുവതി ലൈറ്റ് ഓണാക്കിയപ്പോൾ തീപടരുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് നാലുപേരെയും ആശുപത്രിയിൽ എത്തിച്ചത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ ജനലുകൾ ഉണ്ടായിരുന്നില്ല. അത് അപകട തീവ്രത വർധിപ്പിക്കാനിടയാക്കിയതായി അധികൃതർ പറഞ്ഞു.