ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോടതി നമ്പര്‍ 11,12 ലാണ് തീപിടിത്തുമുണ്ടായത്.

നിയന്ത്രണ വിധേയമാണെന്നും വലിയ തീപിടിത്തമല്ലെന്നുമാണ് റിപ്പോര്‍ട്ട്. വലിയ തോതില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് 11,12ലെ കോടതി നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.