- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ബജറ്റില്‍ ആറുസംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസ സഹായം; കേരളത്തിന് അവഗണന
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആറുസംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചപ്പോള്‍ രണ്ട് പ്രളയത്തെ നേരിട്ട കേരളത്തിന് അവഗണന. ബിഹാര്‍, ഹിമാചല്‍ പ്രദേശ്, അസം, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്കാണ് ദുരന്തനിവാരണത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയത്. ബിഹാറിന് 11,500 കോടിയാണ് പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്.
വര്‍ഷാവര്‍ഷം പ്രളയക്കെടുതി ആവര്‍ത്തിക്കുന്ന അസമില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നും ബജറ്റിലുണ്ട്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസ സഹായം വാഗ്ദാനമുണ്ടെങ്കിലും എത്ര തുക വകയിരുത്തിയെന്ന് ധനമന്ത്രി വ്യക്തമാക്കിയില്ല.
ഇതിനുപുറമെ കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമഗ്രവികസനം മുന്നില്‍ക്കണ്ട് പൂര്‍വോദയ പദ്ധതിയും പ്രഖ്യാപിച്ചു. മാനവവിഭവ ശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, വികസിത് ഭാരത് മുന്നില്‍ക്കണ്ടുള്ള സാമ്പത്തിക ശാക്തീകരണം എന്നിവ ലക്ഷ്യമാക്കുന്നതാണ് പൂര്‍വോദയ പദ്ധതി.