- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചുനാരി ചുനാരി..'; ബോളിവുഡിലെ ഹിറ്റ് ട്രാക്ക് കേട്ടതും ഒരു കൂട്ടം വിദേശ വനിതകളുടെ തകർപ്പൻ ഡാൻസ്; ഇത്..എന്താ പെട്രോൾ പമ്പ് ആണോ അതോ 'പബ്ബ്' ആണോയെന്ന് സോഷ്യൽ മീഡിയ
ജയ്‌പൂർ: രാജസ്ഥാനിലെ ഒരു പെട്രോൾ പമ്പിൽ വെച്ച് ഒരു കൂട്ടം വിദേശ വനിതകൾ പ്രശസ്ത ബോളിവുഡ് ഗാനമായ 'ചുനാരി ചുനാരി'ക്ക് ചുവടുവെക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത് വിദേശ വിനോദസഞ്ചാരികളുടെ ഇന്ത്യയോടുള്ള ഇഷ്ടം വീണ്ടും പ്രകടമാക്കുന്ന ദൃശ്യങ്ങളായി മാറി.
ഇന്ധനം നിറയ്ക്കുന്നതിനായി രാജസ്ഥാനിലെ ഒരു പ്രാദേശിക പെട്രോൾ പമ്പിൽ വാഹനം നിർത്തിയപ്പോഴാണ് വാഹനത്തിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ പുറത്തിറങ്ങിയത്. ഈ സമയം പമ്പിലെത്തിയ ഒരു ട്രാക്ടർ ഡ്രൈവർ വെച്ച 'ചുനാരി ചുനാരി' എന്ന ഹിന്ദി ഗാനത്തിന് ചുവടുവെക്കാൻ അവർ തീരുമാനിച്ചു. ആദ്യം ഒന്ന് രണ്ട് സ്ത്രീകൾ നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ മറ്റുള്ളവരും അവരോടൊപ്പം ചേരുകയായിരുന്നു.
ഈ അപ്രതീക്ഷിത നൃത്ത പ്രകടനം കാണാനായി ചുറ്റും ആളുകൾ കൂടുകയും മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്തു. പെട്രോൾ പമ്പിലെ ജീവനക്കാരും മറ്റ് കാഴ്ചക്കാരും ചിരിച്ചും ആർപ്പുവിളിച്ചും ഒപ്പം പാട്ടുപാടിയും ഈ നിമിഷത്തെ കൂടുതൽ മനോഹരമാക്കി.
'രാജസ്ഥാൻ ബൈക്ക് യാത്ര' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. വിദേശ വനിതകളുടെ ഈ ആവേശകരമായ പ്രകടനം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുക്കുകയും, 'പൈസ വസൂൽ' പോലുള്ള രസകരമായ കമന്റുകൾ ഇടുകയും ചെയ്തു.




