- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ; പേടിച്ച് വിറച്ച് ഭക്തർ; ബോംബാണെന്ന് കരുതി ചിലർ; പോലീസും സൈന്യവും ഇരച്ചെത്തി; അന്വേഷണം തുടരുന്നു; സംഭവം തമിഴ്നാട്ടിൽ
ചെന്നൈ: ക്ഷേത്രത്തിന് സമീപത്തായി റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയതിന് പിന്നാലെ ഞെട്ടൽ വിട്ടുമാറാതെ ഭക്തർ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലുള്ള ഒരു കോവിലിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിന് സമീപത്തുള്ള കാവേരി നദിയുടെ തീരത്തായാണ് റോക്കറ്റ് ലോഞ്ചർ ആദ്യം കണ്ടെത്തിയത്.
റോക്കറ്റിന്റെ അവശിഷ്ടം കണ്ട ഉടനെ തന്നെ ചിലർ അവിടെ നിന്നും കുതറിയോടി. ബുധനാഴ്ച വൈകുന്നേരം അണ്ടനല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ഭക്തർ നദിയുടെ തീരത്തേക്ക് പോയപ്പോൾ റോക്കറ്റ് ലോഞ്ചറിനോട് സാമ്യമുള്ള ഒരു ലോഹ വസ്തുവിനെ കണ്ടെത്തുകയായിരുന്നു.
വളരെ പ്രസിദ്ധമായ ശിവക്ഷേത്രത്തിന് സമീപത്ത് കണ്ട ലോഹ വസ്തു ബോംബാണെന്നാണ് ആദ്യം കരുതിയത്. ശേഷം സംഭവം അറിഞ്ഞ് പോലീസും സ്ഥലത്ത് എത്തി. ജിയപുരം പോലീസ് സ്ഥലത്ത് എത്തിയ ശേഷമാണ് ഇത് റോക്കറ്റ് ലോഞ്ചറാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഇത് സുരക്ഷിതമായി 117 ആർമി ഇൻഫൻട്രി ബറ്റാലിയന് കൈമാറുകയും ചെയ്തു.
ക്ഷേത്രത്തിന് അടുത്തായി റോക്കറ്റ് ലോഞ്ചർ എങ്ങനെ എത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ആരെങ്കിലും കൊണ്ടുവന്ന് വെച്ചതാണോ അതോ വർഷങ്ങൾക്ക് മുമ്പ് ഈ ഭാഗത്ത് കുഴിച്ചിട്ടതാണോ മുതലായ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഇപ്പോൾ നടക്കുന്നത്.