- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഡിൽ അണക്കെട്ട് തകർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് മരണം; കാണാതായവർക്കായി തിരച്ചിൽ
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിൽ അണക്കെട്ട് തകർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പേർ മരിച്ചു. ലൂത്തിയ ഡാമിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്നാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ഇതുവരെ മൂന്ന് പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
1980-കളുടെ തുടക്കത്തിൽ നിർമ്മിച്ച റിസർവോയറിൽ നിന്നുള്ള വെള്ളം ചെറിയ ഡാമിലൂടെയാണ് സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുന്നത്. എന്നാൽ അണക്കെട്ട് തകർന്നതോടെ ഇത് മിന്നൽ പ്രളയത്തിന് കാരണമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വീടുകളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു യുവതിയും അവരുടെ ഭർതൃമാതാവും ഉൾപ്പെടെ നാല് പേരാണ് മരണപ്പെട്ടത്. മൂന്ന് പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. സ്ഥലത്ത് എസ്.ഡി.ആർ.എഫ് ടീമുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Next Story