- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈറ്റ് പാർട്ടിക്കിടെ കണ്ണിൽ ഉടക്കി; പരിചയം സ്ഥാപിച്ച് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; പരാതിയുമായി ഫ്രഞ്ച് യുവതി; പോലീസ് അന്വേഷണം തുടങ്ങി
ഉദയ്പൂർ: രാജ്യത്ത് വിനോദസഞ്ചാരത്തിനായി എത്തിയ ഫ്രഞ്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി. ഡൽഹിയിൽ നിന്ന് ജൂൺ 22-ന് ഉദയ്പൂരിൽ എത്തിയ ഫ്രഞ്ച് യുവതിയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ സിദ്ധാർത്ഥ് എന്ന യുവാവിനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തു. ഇയാൾ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
നൈറ്റ് പാർട്ടിയിൽ വെച്ച് പരിചയപ്പെട്ട സിദ്ധാർത്ഥ്, ഉദയ്പൂരിലെ സ്ഥലങ്ങൾ കാണിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്റെ അപാർട്ട്മെന്റിൽ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ പറഞ്ഞു.
Next Story