- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിനായി റോക്കറ്റ് നിര്‍മാണം തുടങ്ങി; പരീക്ഷണ വിക്ഷേപണം അടുത്തമാസം
ഹൈദരാബാദ്: ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിനായി റോക്കറ്റ് നിര്‍മാണം തുടങ്ങി. പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം അടുത്തമാസം നടക്കും. ശ്രീഹരിക്കോട്ടയില്‍ റോക്കറ്റിന്റെ കൂട്ടിയോജിപ്പിക്കല്‍ തുടങ്ങി. ഇന്ന് രാവിലെ 8.45ഓടെയാണ് ജോലികള്‍ തുടങ്ങിയത്. ദൗത്യം വിജയിച്ചാല്‍ അടുത്തവര്‍ഷം അവസാനം ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും.
സോളിഡ് മോട്ടോറുകളുടെ ഏകോപനമാണ് ശ്രീഹരിക്കോട്ടയില്‍ നടക്കുന്നത്. ലിക്വിഡ് എഞ്ചിന്‍ മോട്ടോര്‍ സ്‌പേസ് സെന്ററില്‍ തയാറാണ്. ക്രൂ മൊഡ്യൂളിന്റെയും സര്‍വീസ് മൊഡ്യൂളിന്റെയും നിര്‍മാണം തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിലും ബംഗളൂരു യു ആര്‍ റാവു സ്‌പേസ് സെന്ററിലുമായി പുരോഗമിക്കുകയായണ്. 2014 ഡിസംബര്‍ 18-ന് നടത്തിയ എല്‍വിഎം3/ കെയര്‍ മിഷന്റെ പത്താം വാര്‍ഷികമാണ്.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന ദൗത്യമായിരുന്നു എല്‍വിഎം3. 2014ലെ ദൗത്യത്തില്‍ 3,775 കിലോഗ്രാം ഭാരമുള്ള എല്‍വിഎം3-എക്സ് ക്രൂ മൊഡ്യൂളിനെ 126 കിലോമീറ്റര്‍ സബോര്‍ബിറ്റല്‍ ഉയരത്തിലെത്തിക്കുകയും പിന്നീട് നിയന്ത്രിതമായി ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറക്കുകയും ചെയ്തിരുന്നു.