ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ട് എം പി ഗൗരവ് ഗൊഗോയിയെ കോണ്‍ഗ്രസിന്റെ ലോക്സഭാ ഉപനേതാവായി വീണ്ടും തെരഞ്ഞടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടി നിയമനം അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷിനെ പാര്‍ട്ടി ചീഫ് വിപ്പായും തെരഞ്ഞെടുത്തു.

വിരുദുനഗര്‍ എംപി മാണിക്കം ടാഗോറും കിഷന്‍ഗഞ്ച് എംപി മുഹമ്മദ് ജാവേദും പാര്‍ട്ടിയുടെ വിപ്പുമാരാകും. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ നേരത്തെ തിരഞ്ഞെടുത്തിരിന്നു. ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ കക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും പുതിയ നിയമനങ്ങള്‍ അറിയിച്ചു കൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.