- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപിയിൽ ഘർ വാപസിയിലൂടെ യു.പിയിൽ 100 പേരെ ഹിന്ദുമതത്തിൽ ചേർത്തു; അവകാശവാദവുമായി ബിജെപി എംഎൽഎ
ലക്നൗ: ഉത്തർ പ്രദേശിൽ 20 കുടുംബങ്ങളിൽ നിന്നുള്ള 100ലധികം അംഗങ്ങൾ ഹിന്ദുമതം സ്വീകരിച്ചു എന്ന് ഖുർജ ബിജെപി എംഎൽഎ മീനാക്ഷി സിങ്. വിശ്വ ഹിന്ദു പരിഷതിന്റെ 'ഘർ വാപസി' പരിപാടിയിലാണ് പരിവർത്തനം നടന്നതെന്ന് എംഎൽഎ വ്യക്തമാക്കി.
''വിവിധ മതങ്ങളിലെ 20 കുടുംബങ്ങളിൽ നിന്നുള്ള 100-125 ആളുകൾ സന്തോഷത്തോടെ സനാതന ധർമം സ്വീകരിച്ചു. സാഹചര്യങ്ങളാൽ സനാതന ധർമം ഒരുപാട് തലമുറകൾക്ക് മുൻപ് വിട്ടുകളഞ്ഞ സനാതന ധർമത്തിലേക്ക് അവരെ തിരിച്ചുകൊണ്ടിവരികയാണ്. ഇനി മുതൽ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ആരാധിക്കാമെന്ന് അവർ പ്രതിജ്ഞയെടുത്തു. എല്ലാവരും തങ്ങളുടെ സമ്മതപത്രം നൽകിയിരുന്നു.''- മീനാക്ഷി സിങ് പറഞ്ഞു.
Next Story