- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭക്ഷ്യസംസ്‌കരണ പദ്ധതിയിലെ ക്രമക്കേടെന്ന ആരോപണം: കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്ക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് നൽകി അസം മുഖ്യമന്ത്രിയുടെ ഭാര്യ
ഗുവാഹത്തി: കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്ക്കെതിരെ 10 കോടി രുപയുടെ അപകീർത്തിക്കേസ് നൽകി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുെട ഭാര്യ റിനികി ഭുയാൻ ശർമ്മ. ഭക്ഷ്യസംസ്‌കരണ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് കേസ്.
തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് കാണിച്ചാണ് റിനികി കേസ് നൽകിയത്.
കാംരൂപ് മെട്രോപോളിറ്റൻ കോടതിയിൽ വെള്ളിയാഴ്ചയാണ് കേസ് ഫയൽ ചെയ്തത്. ഈ മാസം 2ഃ6ന് കേസ് പരിഗണിക്കുമെന്ന് റിനികി ശർമ്മയുടെ അഭിഭാഷകൻ ദേവജിത് സയ്കിയ പറഞ്ഞു. ഗൗരവ് ഗൊഗോയ് ത പ്ലാറ്റ്ഫോമിലൂടെയാണ് തന്റെ കക്ഷിക്കെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ കക്ഷിയുടെ കമ്പനി സബ്സിഡി വാങ്ങാൻ ഒരു അപേക്ഷയും നൽകിയിട്ടില്ലെന്നത് വ്യക്തമാണെന്നും അഭിഭാഷകൻ പറയുന്നു. സബ്സിഡി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. തന്റെ കക്ഷിയുടെ കമ്പനിയുടെ പ്രൊജക്ട് 2022 നവംബർ 22നാണ് അംഗീകരിച്ചത്. എന്നാൽ സബ്സിഡി തേടിയിട്ടില്ലെന്നും അഭിഭാഷകൻ പറയുന്നു.
റിനികി ശർമ്മയുടെ ഉടമസ്ഥതയിലുള്ള' പ്രൈഡ് ഈസ്റ്റ് എന്റർടെയ്ന്മെന്റ്സ്' എന്ന സ്ഥാപനത്തിനെതിരെ ഗൗരവ് ഗൊഗോയ് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശം അടിസ്ഥാനമില്ലാത്തതാണെന്നും ആരോപണം പല്ലും നഖവുമുപയോഗിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, നഗോൺ ജില്ലയിലെ കലിയബാർ ദരിഗജിയിൽ 17 ഏക്കറോളം കൃഷി ഭൂമി വ്യവസായി ഭൂമിയായി തരംമാറ്റിയെന്നും പ്രൈഡ് ഈസ്റ്റ് എന്റർടൈന്മെന്റ്സ് ഈ ഭൂമി വാങ്ങിയതിനു പിന്നാലെയാണ് തരംമാറ്റമെന്നും ഗുവാഹത്തി ആസ്ഥാനമായ ഡിജിറ്റൽ മീഡിയ 'ക്രോസ്‌കറന്റ്' പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ശർമ്മയാണ് കമ്പനിയുടെ ചെയർമാനും എം.ഡിയും.




