- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്; അഞ്ച് ഡീസല്‍ ബോഗികള്‍ കത്തിയമര്‍ന്നു; ട്രെയിനുകള്‍ റദ്ദാക്കി
തിരുവള്ളൂര്‍: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തെ തുടര്‍ന്ന് രെയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. ചെന്നൈയില്‌നിന്ന് ആന്ധ്രയിലേക്ക് പോകുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. ഡീസല്‍ കയറ്റിവന്ന വാഗണുകളാണ് കത്തിനശിച്ചത്. മൂന്ന് വാഗണുകള്‍ പാലം തെറ്റിയതിന് പിന്നാലെ ഇന്ധനം ചോര്‍ന്നു തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം ജനവാസമേഖലയ്ക്ക് സമീപം നടന്നതോടെ സമീപ പ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ മേഖലകളിലേക്ക് മാറ്റാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ചു.
റെയില്‍വേയും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി തീ നിയന്ത്രിക്കുന്നതിനായി നീണ്ടുനില്‍ക്കുന്ന ശ്രമങ്ങള്‍ തുടരുകയാണ്. ആളപായമുണ്ടായിട്ടില്ലെന്ന് റെയില്‍വേ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായും അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.