ന്യൂഡൽഹി: തിഹാർ ജയിലിൽ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. കോടതി വെടിവെപ്പ് കേസിലെ പ്രതി തില്ലു താജ് പുരിയയാണ് കൊല്ലപ്പെട്ടത്. എതിർ സംഘവുമായുള്ള തർക്കത്തിനിടെയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അബോധാവസ്ഥയിലെത്തിയ താജ് പുരിയയെ ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഗുണ്ടാ നേതാക്കളായ യോഗേഷും അനുയായികളും ചേർന്നാണ് താജ് പുരിയയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വാർഡിന്റെ ഇരുമ്പ് ഗ്രില്ലുകൾ തകർത്താണ് ആക്രമിച്ചത്.