- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുന്നിന്‍ മുകളിലെ ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എത്തിച്ചിരുന്ന റോപ് വേ; കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രോളി നേരെ താഴേക്ക് വീണ് അപകടം; അപകടത്തില്‍ ആറ് മരണം; മരിച്ചവരില്‍ രണ്ട് തൊഴിലാളികളും
ഗാന്ധിനഗര്‍: ഗുജറാത്തിലെ പാവഗഢില്‍ കാര്‍ഗോ റോപ് വേ തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ ആറ് മരിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനിടെ കേബിള്‍ പൊട്ടിയതാണ് അപകടകാരണം. ശനിയാഴ്ച വൈകുന്നേരം 3.30ഓടെയാണ് സംഭവം നടന്നത്. മരിച്ചവരില്‍ രണ്ട് ലിഫ്റ്റ്മാന്മാരും രണ്ട് തൊഴിലാളികളും ഉണ്ടെന്നാണ് പഞ്ചമഹല്‍ കളക്ടര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും അവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം ഉത്തരവിട്ടിട്ടുണ്ട്. കുന്നിന്‍ മുകളിലെ ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എത്തിക്കാനായിരുന്നു കാര്‍ഗോ റോപ് വേ ഉപയോഗിച്ചിരുന്നത്. കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രോളി നേരെ താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസിലും ഫയര്‍ ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
2000 പടികള്‍ കയറിയെത്തേണ്ട ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തിലാണ്. തീര്‍ത്ഥാടകരെ കൊണ്ടുപോകുന്ന യാത്രക്കാരുടെ റോപ് വേ മോശം കാലാവസ്ഥ കാരണം അടച്ചിട്ടിരുന്നുവെങ്കിലും, ഗുഡ്‌സ് റോസ് വേ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.