- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേദാർനാഥിൽ ആറ് യാത്രക്കാരുമായി ഹെലികോപ്ടറിന് എമർജൻസി ലാൻഡിങ്
ഡെറാഡൂൺ: ആറ് യാത്രക്കാരുമായി കേദാർനാഥിൽ ഹെലികോപ്ടറിന് എമർജൻസി ലാൻഡിങ്. സാങ്കേതിക തകരാർ മൂലമാണ് എമർജൻസി ലാൻഡിങ് നടത്തേണ്ടി വന്നത്. ഹെലിപാഡിന് 100 മീറ്റർ അകലെയാണ് ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്. വൻ അപകടം ഒഴിവാക്കിയാണ് ലാൻഡിങ് നടത്തിയത്.
കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ആറ് തീർത്ഥാടകരുമായി പോയ കേസ്ട്രൽ എവിയേഷന്റെ ഹെലികോപ്ടറാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാർ മൂലമാണ് അടിയന്തര ലാൻഡിങ് വേണ്ടി വന്നതെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ മാനേജ്‌മെന്റ് ഓഫീസർ അറിയിച്ചു.
ഹൈഡ്രോളിക് തകരാറിനെ തുടർന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഉടൻ തന്നെ സമയോചിതമായി ഇടപ്പെട്ട പൈലറ്റ് കൽപേഷ് സമീപത്തുള്ള തുറസ്സായ സ്ഥലത്ത് ഹെലികോപ്ടർ ലാൻഡ് ചെയ്യിക്കുകയായിരുന്നു.
Next Story