കൊല്‍ക്കത്ത: മണിപ്പുരില്‍ 900 പേരടങ്ങിയ കുക്കി സംഘം ആക്രമണം നടത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ സന്നാഹമൊരുക്കി. ആക്രമണം നടക്കുമെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 28 ന് ആരും പുറത്തിറങ്ങരുതെന്ന് ഇന്‍ഡിജനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) ആവശ്യപ്പെട്ടു.

ഇതേസമയം, കുക്കി വിഭാഗക്കാരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് നടക്കുന്നതെന്ന് ആരോപിച്ച് 26 മുതല്‍ 29 വരെ കുക്കി ജില്ലാ അതിര്‍ത്തികള്‍ അടച്ചിടാന്‍ ഗോത്രവിഭാഗക്കാര്‍ തീരുമാനിച്ചു. മ്യാന്‍മറില്‍ യുദ്ധപരിശീലനം നേടിയ 900 പേര്‍ അതിര്‍ത്തി കടക്കുന്നുവെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.