- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിമാചലിൽ വീണ്ടും മണ്ണിടിച്ചിൽ; ബഹുനില കെട്ടിടങ്ങൾ തകർന്നുവീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
സിംല: ഹിമാചൽ പ്രദേശിൽ കനത്തമഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങളിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം ആരംഭിച്ചു.
കുളു ജില്ലയിലെ ആനി ടൗണിലാണ് സംഭവം. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് അനുഭവപ്പെടുന്നത്. കനത്തമഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് ബഹുനില കെട്ടിടങ്ങൾ തകർന്നുവീണത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ജൂൺ 24 മുതൽ ആരംഭിച്ച കനത്തമഴയിൽ ഹിമാചൽ പ്രദേശിൽ മാത്രം 220 പേർക്കാണ് ജീവൻ നഷ്ടമായത്. 11,637 വീടുകളാണ് തകർന്നത്. മൺസൂൺ സീസണിൽ ഇതുവരെ 113 മണ്ണിടിച്ചിലുകളാണ് സംഭവിച്ചത്. കനത്തമഴയിൽ റോഡുകൾ തകർന്നതിനെ തുടർന്ന് വാഹനഗതാഗതം ദിവസങ്ങളോളമാണ് തടസ്സപ്പെട്ടത്.
Next Story




