- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ മാസത്തെ കരന്റ് ബില്‍ 2500 രൂപ, ഇത്തവണ ബില്ല് വന്നത് 200 കോടി! വൈദ്യുതിബില്ല് കണ്ട് ഷോക്കടിച്ച് ഗൃഹനാഥന്
ഷിംല: ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍ ജില്ലയില്‍ വൈദ്യുതിബില്ല് കണ്ട് ഗൃഹനാഥന് ഞെട്ടി. 200 കോടിയുടെ ബില്ലാണ് ലഭിച്ചത്. കഴിഞ്ഞ മാസം 2500 രൂപ അടച്ച സ്ഥാനത്ത് ഇത്തവണ വന്നത് 200 കോടിയുടെ ബില്ല് വന്നത്. ബെഹര്വിന് ജട്ടന്‍ ഗ്രാമത്തിലെ ലളിത് ധിമന്‍ എന്ന വ്യവസായിക്കാണ് 200 കോടി രൂപയുടെ വൈദ്യുതിബില്ല് ലഭിച്ചത്.
2024 ഡിസംബറിലെ ബില്ലില്‍ 210,42,08,405 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് ധിമന്‍ വൈദ്യുതി ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് കാര്യം തിരക്കുകയും പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വൈദ്യുതി ഓഫീസിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സാങ്കേതിക തകരാറ് കാരണം സംഭവിച്ച പിഴവ് മൂലമാണ് ഇത്രയും വലിയ തുക ബില്ലില്‍ അടിച്ചുവന്നത് എന്ന് മനസിലായത്. പിന്നാലെ ധിമന്‍ 4047 രൂപയുടെ യഥാര്‍ത്ഥ ബില്ല് ലഭിച്ചു.
കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ വല്‍സദ് ജില്ലയില്‍ മുസ്ലിം അന്‍സാരി എന്ന വ്യാപാരിക്ക് അദ്ദേഹത്തിന്റെ കടയുടെ ആകെ മൂല്യത്തേക്കാള്‍ വലിയ തുകയാണ് വൈദ്യുതിബില്ലായി ലഭിച്ചത്. 86 ലക്ഷം രൂപയായിരുന്നു അന്‍സാരിക്ക് വന്ന വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്. ഇദ്ദേഹവും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരെ സമീപിച്ചു. ശേഷം നടത്തിയ പരിശോധനയില്‍ മീറ്ററിലെ തകരാറ് മൂലമാണ് അബദ്ധം സംഭവിച്ചത് എന്ന് കണ്ടെത്തുകയും അദ്ദേഹത്തിന് യഥാര്‍ത്ഥ ബില്ല് നല്‍കുകയും ചെയ്തു.