- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമയം കിട്ടുമ്പോഴെല്ലാം അവന്‍ യാത്ര ചെയ്തിരുന്നു; വര്‍ഷത്തില്‍ നാലു യാത്രകളെങ്കിലും ചെയ്യുമായിരുന്നു; ഹംപിയില്‍ കൊല്ലപ്പെട്ട ഒഡിഷ സ്വദേശിയെ വേദനയോടെ ഓര്‍ത്ത് കുടുംബം
സമയം കിട്ടുമ്പോഴെല്ലാം അവന്‍ യാത്ര ചെയ്തിരുന്നു; വര്‍ഷത്തില്‍ നാലു യാത്രകളെങ്കിലും ചെയ്യുമായിരുന്നു
ഹംപി: കര്‍ണാടകയില്‍ അക്രമികള്‍ വിദേശ വനിതയുള്‍പ്പെടെ രണ്ട് പേരെ ലൈംഗികാതിക്രമത്തിനിരയാക്കുകയും സുഹൃത്തുക്കളെ കനാലില്‍ തള്ളിയിടുകയും ചെയ്ത സംഭവത്തില്‍ കൊല്ലപ്പെട്ട ഒഡിഷ സ്വദേശിയെക്കുറിച്ച് പറഞ്ഞ് ബന്ധു. 'ജോലിക്കിടയില്‍ സമയം കിട്ടുമ്പോഴെല്ലാം അവന്‍ യാത്ര ചെയ്തിരുന്നു. വര്‍ഷത്തില്‍ നാലു യാത്രകളെങ്കിലും ചെയ്യുമായിരുന്നു.' ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
26കാരനായ ബിബാസ് നായക് യാത്രകളും സാഹസികതയുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. ഞായറാഴ്ചയാണ് ജന്‍മനാടായ ഒഡിഷയിലെ കന്ധമലില്‍ നായകിന്റെ സംസ്‌കാരം നടന്നത്. മാര്‍ച്ച് ആറിനാണ് ഇസ്രയേലി വനിതയും ഒപ്പമുണ്ടായിരുന്ന ഹോം സ്റ്റേ നടത്തിപ്പുകാരിയും വിജയനഗര ജില്ലയിലെ ഹെറിറ്റേജ് സൈറ്റിനു സമീപം ക്രൂരമായി അക്രമിക്കപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. മറ്റുള്ളവര്‍ രക്ഷപ്പെട്ടെങ്കിലും ബിബാസ് നായകിനെ രക്ഷിക്കാനായില്ല.