ലഖ്നൗ: കുടുംബജീവിതത്തിലെ പ്രതിസന്ധി ഭീകരദുരന്തമായി മാറിയ സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യ കാമുകനൊപ്പം പോയതിനെത്തുടര്‍ന്ന് മാനസികമായി തളര്‍ന്ന സല്‍മാന്‍ എന്ന യുവാവ് നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സല്‍മാന്റെ ഭാര്യ മറ്റൊരാളോടൊപ്പം വീട്ടുവിട്ട് പോയത്. ഇതിനെ തുടര്‍ന്ന് വലിയ വിഷാദത്തിലായ സല്‍മാന്‍, തന്റെ കുടുംബത്തിലെ ആളുകള്‍ വിഷാദപരമായ സന്ദേശങ്ങളും വീഡിയോകളും അയച്ച് കൊടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച, കുട്ടികളോടൊപ്പം യമുന പാലത്തിലേക്ക് എത്തിയ സല്‍മാന്‍, ഭാര്യയാണ് തന്റെ ദുരന്തത്തിന് കാരണമെന്നും ആരോപിച്ച് ഒരു വീഡിയോയും ചിത്രീകരിച്ചു. പിന്നീട് നാല് മക്കളോടൊപ്പം പുഴയിലേക്ക് ചാടുകയായിരുന്നു.

വെള്ളിയാഴ്ച പുഴയിലേക്ക് ചാടിയെങ്കിലും സല്‍മാനും കുട്ടികളും വീട്ടിലേക്ക് തിരികെ എത്താതെ ആയതോടെയാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ശനിയാഴ്ചയാണ് സഹോദരി പുഴയില്‍ ചാടിയ വിവരം അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കിയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസും ദുരന്തനിവാരണ സംഘങ്ങള്‍ ഉള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചു. മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണെങ്കിലും, ഇതുവരെ സല്‍മാനെയോ കുട്ടികളെയോ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.