പട്ന: നിശാ ക്ലബിൽ ഡാൻസറായ കാമുകിക്കൊപ്പം ജീവിക്കാൻ ദുബായിലെ സ്വപ്നതുല്യമായ ജോലി വലിച്ചെറിഞ്ഞ് നാട്ടിലെത്തിയ യുവാവ് ഇന്ന് ജയിലിൽ. തമിഴ്‌നാട് സതിരുവള്ളൂർ സ്വദേശിയായ യുവാവാണ് വലിയ ജോലി വലിച്ചെറിഞ്ഞ് നാട്ടിലെത്തി കള്ളനായത്. തിരുവള്ളൂർ സ്വദേശിയായ ഹേമന്ദ് കുമാർ രഘുവാണ് ജയിലിൽ കഴിയുന്നത്.

മദ്രാസ് ഐഐടിയിൽ നിന്ന് കെമിക്കൽ എൻജിനീയറിങ് ബിരുദവുമായി ദുബായിലെ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയിൽ ജോലിക്ക് പോയ ഹേമന്ദ് കുമാർ, അത് വലിച്ചെറിഞ്ഞ് നാട്ടിലേക്ക് പോരുകയായിരുന്നു. നാട്ടിലെത്തിയപ്പോൽ മറ്റ ജോലികൾക്ക് ശ്രമിച്ചില്ല. നാട്ടിൽ മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ മുഴുകിയ ഇയാളെ കൂട്ടാളികൾക്കൊപ്പം പൊലീസ് പിടികൂടുകയായിരുന്നു. ഒരു സ്ത്രീയുടെ 2.2 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാളിൽ നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകളും പണവും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

ബിഹാറിലെ മുസാഫർപുർ നിന്നുള്ള ഡാൻസറെ പരിചയപ്പെട്ടതോടെ 40കാരനായ ഹേമന്ദിന്റെ ജീവിതം മാറിമറിയുന്നത്. 15 വർഷത്തോളം ദുബായിൽ അധ്വാനിച്ച് സമ്പാദിച്ചതത്രയും കാമുകിക്കായി ചെലവഴിച്ചു. നൈറ്റ് ക്ലബിലെ ജോലി ഉപേക്ഷിച്ച് അവൾക്കൊപ്പം നാട്ടിലേക്ക് മടങ്ങിയെത്തി. കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെ അവളെ പ്രീതിപ്പെടുത്താൻ പണം കണ്ടെത്തുന്നതിനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഏപ്രിൽ 11ന് ഒരു മോഷണക്കേസിൽ പിടിയിലാകുന്നതോടെയാണ് ഹേമന്ദ് പൊലീസിന്റെ നിരീക്ഷണത്തിൽ വരുന്നത്.