മുബൈ: ഇന്ത്യന്‍ ബജറ്റ് എയര്‍ലൈന്‍സ് ആയ ഇന്‍ഡിഗോ ചൊവ്വാഴ്ച മുതല്‍ യു കെയില്‍ നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചു. മുംബൈയില്‍ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള ഇന്‍ഡിഗോയുടെ ആദ്യ വിമാനം 6 ഇ 0031 ജൂലായ് 1 ചൊവ്വാഴ്ച രാവിലെ 9.40 ന് ആണ് മാഞ്ചസ്റ്ററില്‍ ഇറങ്ങിയത്. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ഏകദേശം 10 മണിക്കൂര്‍ പറന്നാണ് മുംബൈയില്‍ നിന്നും യു കെയില്‍ എത്തിയത്. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും ഈ സര്‍വ്വീസ് ഉണ്ടായിരിക്കുക. ചൊവ്വാഴ്ച മാഞ്ചസ്റ്ററില്‍ നിന്നും തിരിക്കുന്ന വിമാനം അതിരാവിലെ 1.25 ന് മുംബൈയില്‍ എത്തിച്ചേരും.

ആദ്യ ദീര്‍ഘദൂര സര്‍വ്വീസ് തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ചീഫ് എക്സിക്യൂട്ടീവ് പീറ്റര്‍ എല്‍ബേഴ്സ് അറിയിച്ചു. മുംബൈയെയും മാഞ്ചസ്റ്ററിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ സര്‍വ്വീസുമായി ബന്ധപ്പെടുത്തി, ഇന്ത്യയിലെ 91 ഇടങ്ങളിലേക്ക് ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വ്വീസും ഉണ്ടായിരിക്കും. ഇതോടെ ഇന്ത്യയും യു കെയുമായുള്ള കണക്റ്റിവിറ്റി കൂടുതലാകും. മുംബൈയ്ക്കും മാഞ്ചസ്റ്ററിനും ഇടയില്‍ ഒരു നോണ്‍ സ്റ്റോപ്പ് സര്‍വ്വീസ് നടത്തുന്ന ആദ്യ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.

മുംബൈയ് - മാഞ്ചസ്റ്റര്‍ റിട്ടേണ്‍ ടിക്കറ്റിന് എക്കോണമി ക്ലാസില്‍ 426 പൗണ്ടായിരിക്കും ടിക്കറ്റ് നിരക്ക്. ബിസിനസ്സ് ക്ലാസ്സിന് 870 പൗണ്ടും. സൗജന്യ ഭക്ഷണം എല്ലാ യാത്രക്കാര്‍ക്കും ഇന്‍ഡിഗോ നല്‍കും. ലണ്ടന് പുറത്ത്, യു കെയില്‍ ഏറ്റവുമധികം ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന വിമാനത്താവളമെന്ന മാഞ്ചസ്റ്ററിന്റെ പദവി ഇതോടെ ഒന്നു കൂടി ഉറച്ചിരിക്കുകയാണ്.Indian budget airline arrives in UK with nonstop route served for first time