- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്സ്; ഇന്‍ഫ്‌ലുവന്‍സറും അര്‍ജെയും; കുറച്ച് നാളായി വിഷാദ രോഗത്തിന് ചികിത്സയില്‍; 'ജമ്മു കി ധഡ്കന്‍'എന്ന് അറിയപ്പെടുന്ന സിമ്രാന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍
ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ലുവന്‍സറും അര്‍ജെയുമായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സിമ്രാന്‍ എന്ന് അറിയപ്പെടുന്ന സിമ്രാന്‍ സിങ് ആണ് ആത്മഹത്യ ചെയ്തത്. ആര്‍ജെ കൂടിയാണ് സിമ്രാന്‍. ജമ്മു കാശ്മീര്‍ സ്വദേശിയാണ്. ഡല്‍ഹിയിലെ ഗുരുഗ്രാം സെക്ടര്‍ 47-ലെ വാടകയ്ക്ക് അപ്പാര്‍ട്‌മെന്റ് എടുത്ത് താമസിക്കുകയാണ്. അപ്പാര്‍ട്‌മെന്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു.
സിമ്രാന്‍ ഫ്രീലാന്‍സ് റേഡിയോ ജോക്കിയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും ഏറെ ശ്രദ്ധ നേടിയിരുന്നു. ജമ്മു കശ്മീരുകാരിയായ സിമ്രാനെ ആരാധകര്‍ 'ജമ്മു കി ധഡ്കന്‍' (ജമ്മുവിന്റെ ഹൃദയമിടിപ്പ്) എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഡിസംബര്‍ 13 നാണ് സിമ്രാന്‍ ഇന്‍സ്റ്റഗ്രാമില്‍ അവസാനമായി പോസ്റ്റിട്ടത്.
സംഭവ ദിവസം ഏറെ നേരം വിളിച്ചിട്ടും സിമ്രാന്‍ റൂമിന്റെ വാതില്‍ തുറക്കാത്തത് കണ്ട് കൂടെ താമസിച്ചിരുന്ന സുഹൃത്ത് പൊലീസില്‍ വിവരം അറിയിക്കുകായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
സിമ്രാന്‍ കുറച്ചു നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. സിമ്രാന്റെ മരണത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ലെന്നും ദുരൂഹതകളില്ലെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി പൊലീസ് പറഞ്ഞു.