ന്യൂഡൽഹി: ജലന്ധർ ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ എ.എ.പിക്ക് വൻ ലീഡ്. കോൺഗ്രസിൽ നിന്നും എ.എ.പിയിലെത്തിയ സുശീൽ കുമാർ റിങ്കു 40,000ത്തിലേറെ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ഭാരത് ജോഡോ യാത്രക്കിടെ മരണപ്പെട്ട സന്തോഷ് ചൗധരിയുടെ ഭാര്യ കരംജിത് കൗറാണ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനർഥി.

11 മണി വരെയുള്ള കണക്ക് പ്രകാരം 1,80,352 വോട്ടുകളാണ് എ.എ.പി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. 1,46,047 വോട്ടുകളോടെ കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്. 93,813 വോട്ടോടെ ബിജെപിയാണ് മൂന്നാമത്. അകാലിദൾ-ബി.എസ്‌പി സഖ്യം 84,850 വോട്ടുകളാണ് നേടിയത്. മണ്ഡലത്തിൽ പകുതിയോളം വോട്ടുകളാണ് എണ്ണികഴിഞ്ഞത്.

മണ്ഡലത്തിൽ ഇഖ്ബാൽ സിങ് അത്‌വാലാണ് ബിജെപി സ്ഥാനാർത്ഥി. ശിരോമണി അകാലിദള്ളിൽ നിന്നാണ് അത്‌വാൽ ബിജെപിയിലെത്തിയത്. കോൺഗ്രസ് എംപി സന്തോഷ് സിങ് ചൗധരിയുടെ മരണത്തെ തുടർന്നാണ് ജലന്ധറിൽ ഉപതെരഞ്ഞെടുപ്പ് വന്നത്.