ന്യൂഡൽഹി: ജങ്പുരയിലെ ഭോഗലിലെ ജൂവലറിയിൽ കഴിഞ്ഞ രാത്രി നടന്നത് വൻ കവർച്ച. ഭിത്ത തുരന്ന് അകത്തു കയറിയ മോഷ്ടാക്കൾ 20 - 25 കോടിയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്.

ഇന്ന് രാവിലെ പതിവുപോലെ ജൂവലറി തുറന്നതോടെയാണ് കവർച്ച വിവരം അറിഞ്ഞത്. ഉടൻ നിസാമുദ്ദീൻ പൊലീസ് സ്ഥലത്തെത്തി. ജൂവലറിയിലെ സി.സി.ടി.വി ക്യാമറകളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

ജൂവലറിയുടെ ലോക്കർ മുറിയിലേക്കെത്താൻ തുരന്ന ഭിത്തിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭോഗലിലെ വലിയ ജൂവലറിയിലാണ് മോഷണം നടന്നിരിക്കുന്നത്.