തിരുവനന്തപുരം: ആക്കുളത്ത് 74 ഗ്രാം എം.ഡി.എം.എ. ഡ്രഗ്‌സ് പിടികൂടിയ കേസിൽ മുഖ്യ പ്രതി അഷ്‌ക്കറടക്കം 3 പ്രതികളുടെ റിമാന്റ് ഏപ്രിൽ 5 വരെ നീട്ടി. നാലാം പ്രതി സീനയെ ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്.

യുവതിയടക്കം നാലു പേർക്കെതിരെ ശ്രീകാര്യം പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ആക്കുളത്ത് വാടക വീട്ടിൽ 74 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ കൈവശം സൂക്ഷിച്ചുവെന്നാണ് കേസ്.