ന്യഡൽഹി: യുദ്ധത്തെ കുറിച്ചുള്ള യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റ് ഹിന്ദു മതവിശ്വാസത്തെ അധിക്ഷേപിച്ചെന്ന് ആരോപണം. സ്ഫോടനത്തിന്റെ പുകയ്ക്ക് മുകളിൽ സ്ത്രീ രൂപത്തെ ചിത്രീകരിച്ച് വരച്ച ചിത്രത്തിന് എതിരെയാണ് കാളി ദേവിയെ അപമാനിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ 'വർക്ക് ഓഫ് ആർട്ട്' എന്ന തലക്കെട്ടോടെ രണ്ട് ചിത്രങ്ങൾ പങ്കുവച്ചത്. പിന്നാലെ, ഹിന്ദുമതത്തിലെ കാളി ദേവിയെ അധിക്ഷേപിക്കുന്നതാണ് ചിത്രമെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. യുക്രൈൻ പ്രതിരോധ മന്ത്രാലയം ഹിന്ദു ഫോബിയ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം.