ബെംഗളൂരു: കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് നാളെ. വാഹനഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സംസ്ഥാനത്തിന് പുറത്ത് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസിലെ കണ്ടക്ടര്‍ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. കടകളും മാളുകളും അടച്ചിടും.

നാളെ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ 12 മണിക്കൂര്‍ നീണ്ട ബന്ദായിരിക്കും ഉണ്ടാവുക. ബിഎംടിസി അസോസിയേഷനുകള്‍ ഉള്‍പ്പെടെ ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും. സ്വകാര്യ ടാക്‌സികളും ഓട്ടോകളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സ്‌കൂളുകളും കോളേജുകളും അടച്ചിടും. ചിക്‌പോട്ട്, കെആര്‍ മാര്‍ക്കറ്റ്, ഗാന്ധി ബസാര്‍ തുടങ്ങിയ മാര്‍ക്കറ്റുകളും അടച്ചിടും. പെട്രോള്‍ പമ്പ്, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും.