ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ രൂപവത്കരിച്ച പ്രതിപക്ഷ ഐക്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇല്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് വ്യക്തമാക്കി. ഭരണഘടനയെയും ജനാധിപത്യത്തെയും രാജ്യത്തെയും രക്ഷിക്കാനാണ് അദ്ദേഹം ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.

കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്നാണ് ആഗ്രഹമെന്ന് പാർട്ടി വക്താവ് പ്രിയങ്ക കക്കാർ ബുധനാഴ്ച രാവിലെ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, സഖ്യത്തിൽ വിള്ളൽ എന്ന രീതിയിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.