- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന് ഗുരുതര പ്രമേഹം, 4.5 കി.ഗ്രാം ശരീരഭാരം കുറഞ്ഞു
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്കയുണ്ടെന്ന് ആം ആദ്മി പാർട്ടി. കെജ്രിവാളിന്റെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. അതേസമയം, കെജ്രിവാൾ ആരോഗ്യവാനാണെന്നും ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും തിഹാർ ജയിൽ അതികൃതർ വ്യക്തമാക്കി.
കെജ്രിവാൾ കടുത്ത പ്രമേഹരോഗിയാണെന്ന് ഡൽഹി മന്ത്രി ആതിഷി എക്സിൽ കുറിച്ചു. ആരോഗ്യവാനല്ലാതിരുന്നിട്ടും രാജ്യത്തിനുവേണ്ടി കെജ്രിവാൾ അഹോരാത്രം ജോലിയെടുക്കുകയാണ്. അറസ്റ്റിനു ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബിജെപി ആപായപ്പെടുത്തുകയാണ്. കെജ്രിവാളിനെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ രാജ്യവും ദൈവവും പൊറുക്കില്ല, ആതിഷി എക്സിൽ കുറിച്ചു.
ജയിലിലെത്തുമ്പോൾ 55 കി.ഗ്രാം ആയിരുന്നു കെജ്രിവാളിന്റെ ശരീരഭാരമെന്നും അതിനുശേഷം മാറ്റമുണ്ടായിട്ടില്ലെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണമാണെന്നും ജയിൽ അതികൃതർ വ്യക്തമാക്കി. ബുധനാഴ്ച രാവിലെയും യോഗയും ധ്യാനവും കെജ്രിവാൾ ചെയ്തുവെന്നും അവർ പറഞ്ഞു.
കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയിലെ അളവിന് ഏറ്റക്കുറച്ചിലുകളുണ്ടെന്നും 50-ന് താഴെ വരെ അളവ് കുറഞ്ഞെന്നും റിപ്പോട്ടുകൾ വന്നിരുന്നു. ഇത് നിയന്ത്രിക്കാനായി മരുന്നുകളും പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാനായി ഷുഗർ സെൻസറും ജയിലിലേക്ക് എത്തിച്ചിരുന്നു. വീട്ടിൽ നിന്നുള്ള ഭക്ഷണമാണ് ഉച്ചക്കും അത്താഴത്തിനും നൽകുന്നത്. അത്യഹിത സാഹചര്യങ്ങൾക്കായി കെജ്രിവാളിന്റെ സെല്ലിനടുത്തുതന്നെ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും ജയിൽ അതികൃതർ അറിയിച്ചു.