ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂരിന് സമീപം തകർന്ന പാളത്തിലൂടെ ഓടിയ കേരള എക്‌സ്പ്രസ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്ക് പോകുമ്പോളാണ് ട്രെയിൻ അപകടത്തിൽ പെട്ടത്. ഏ​താ​നും ചി​ല ബോ​ഗി​ക​ൾ ത​ക​ർ​ന്ന പാ​ള​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച​തോ​ടെ ട്രെ​യി​ൻ എ​മ​ര്‍​ജ​ന്‍​സി ബ്രേ​ക്കി​ട്ട് നി​ർ​ത്തി. ലളിത്പൂരിലെ പ്രാദേശിക റെയിൽവേ അധികൃതരുടെ പിഴവ് കാരണമാണ് തകർന്ന ട്രാക്കിലൂടെ ട്രെയിൻ ഓടാൻ കാരണമെന്നാണ് വിവരം.

സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ യു​പി​യി​ലെ ഝാ​ന്‍​സി സ്റ്റേ​ഷ​ന് തൊ​ട്ടു​മു​മ്പ് നി​ര്‍​ത്തിയിട്ടു.

നിശ്ചയിച്ച സമയത്തിൽ നിന്ന് 10 മണിക്കൂർ വൈകി ഓടുന്ന കേരള എക്‌സ്പ്രസ് ഉച്ചയ്ക്ക് 2 മണിയോടെ ബീനയിലെത്തി. ബീനയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടെങ്കിലും ദയിൽവാരയ്ക്കും ലളിത്പൂരിനും ഇടയിൽ പാളം തകർന്നതിനെത്തുടർന്ന് റെയിൽവേ തൊഴിലാളികൾ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. അതിനിടെ അതിവേഗത്തിൽ ട്രെയിൻ വരുകയായിരുന്നു. തൊഴിലാളികൾ ചെങ്കൊടി കാണിച്ച് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ട്രെയിൻ നിർത്തിയില്ല. ഇതിനുശേഷം റെയിൽവേ ജീവനക്കാർ പാളത്തിൽ നിന്നും ഓടി രക്ഷപ്പെട്ടു.

ട്രെയിനിൻ്റെ മൂന്ന് കോച്ചുകൾ തകർന്ന പാളത്തിന്റെ മുകളിലൂടെ സഞ്ചരിച്ച ശേഷമാണ് ഡ്രൈവർ ചെങ്കൊടി കണ്ടത്. തുടർന്നാണ് എമർജൻസി ബ്രേക്ക് ഇട്ടു ട്രെയിൻ നിർത്തിയത്. പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് ട്രെയിനിൽ ശക്തമായ കുലുക്കം ഉണ്ടായത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ട്രെയിൻ ഝാൻസിയിൽ എത്തിയപ്പോൾ യാത്രക്കാർ വീണ്ടും റെയിൽവേ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. സ്ഥലത്തെത്തിയ ആർപിഎഫ് ഒരുവിധം യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് സമാധാനപ്പെടുത്തി.

വി​ഷ​യം അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്നും ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കൃ​ത്യ​വി​ലോ​പം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കേ​ര​ള എ​ക്‌​സ്പ്ര​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.